• എല്ലാവർക്കും പേരാമ്പ്രയുടെ സ്വന്തം വെബ്‌സൈറ്റിലേക്ക് സ്വാഗതം
Top News
2017 Feb 20
പേരാമ്പ്ര ∙ കമുക് മുറിക്കുന്നതിനിടയിൽ ശരീരത്തിലേക്കു വീഴാതിരിക്കാൻ മാറി നിൽക്കുന്നതിനിടെ പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മൽ സുഭാഷ് (38) കിണറ്റിൽ വീണു. പരുക്കേറ്റ സുഭാഷിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രഥമിക ചികിൽസ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സുഭാഷിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കാപ്പുമ്മൽ സുനിൽ, മൂശാരികണ്ടി മീത്തൽ രാജൻ എന്നിവരും കിണറ്റിൽ കുടുങ്ങി. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫിസർ വാസന്തിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ സർവീസ് മൂന്ന് പേരെയും ...
By : admin
2017 Feb 19
കല്ലോട് വയങ്ങോട്ടുമ്മൽ പരദേവതാ ക്ഷേത്ര ഉത്സവം കൊടിയേറി. 21ന് വൈകിട്ട് 5ന് ഭഗവതി സേവ, 22ന് വൈകിട്ട് സർപ്പബലി. 23ന് 12ന് ഉച്ചപ്പാട്ട്, വൈകിട്ട് നിറമാല, തായമ്പക, ചാക്യാർകൂത്ത്, ചുറ്റുവിളക്ക്, കളമെഴുത്തും പാട്ടും, രാത്രി തേങ്ങയേറും പാട്ടും. 24ന് വൈകിട്ട് തായമ്പക, വെള്ളാട്ട്, അമ്പും വില്ലുംവരവ്, തണ്ടാൻ വരവ്, രാത്രി 9ന് കലാവിരുന്ന്, പൂക്കലശം വരവ്. 25ന് പുലർച്ചെ തിറ, വൈകിട്ട് തായമ്പക, നിലക്കളി, ...
By : admin
2017 Feb 18
പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയിൽ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നിട്ടില്ലെന്നും ഇന്നത്തെ ഭരണസ്തംഭനത്തിനും നിശ്ചലാവസ്ഥയ്ക്കും അതാണ് കാരണമെന്നും ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് അഭിപ്രായപ്പെട്ടു. ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാകുമെന്ന പ്രതീക്ഷ നൽകി അധികാരത്തിലെത്തിയവർ അധികാരമുപയോഗിച്ച് എല്ലാറ്റിനെയും ശരിയാക്കിക്കളയാമെന്ന നിലയിലാണുള്ളത്.  ഇതുകാരണം സംസ്ഥാനത്തെ ക്രമസമാധാനവും ജനങ്ങളുടെ മനസ്സമാധാനവും തകർന്നിരിക്കുകയാണ്. യുഡിഎഫിൽ പ്രതിപക്ഷം പേരിൽ മാത്രമായിരിക്കുകയാണെന്നും ജനങ്ങളുടെ പക്ഷത്തുള്ള യഥാർഥ പ്രതിപക്ഷമായി ബിജെപി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ...
By : admin
2017 Feb 17
കൈതക്കൽ ബോഡി വർക്ക് ഷോപ്പിലേക്ക് ബോംബറിഞ്ഞത് പൊട്ടാതിരുന്നത് വൻ ദുരന്തം ഒഴിവായി. പേരാമ്പ്രക്കടുത്ത് കൈതക്കൽ അങ്ങാടിയിലെ അഞ്ജലി ബോഡി വർക്ക് ഷോപ്പിലേക്ക് സ്റ്റീൽ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. അതിന് ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ നടന്ന ശ്രമം പത്രം കൊണ്ടുവരുന്ന വാഹനത്തിലുള്ളവർ കണ്ട് പോലീസിൽ അറിയിച്ചതിനാൽ അപകടം ഒഴിവാക്കാനായി. കൈതക്കലിലെ കോയിക്കര ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള അഞ്ജലി ബോഡി വർക്ക് ഷോപ്പിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. എറിഞ്ഞ രണ്ട് ബോംബുകളും പൊട്ടാത്തതിനാൽ കൈതക്കലിൽ വൻ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു. വർക്ക് ഷോപ്പിനുള്ളിൽ വെൽഡിങ്ങിന് ഉപയോഗിക്കുന്ന രണ്ട് സിലിണ്ടറുകൾ ഉണ്ടായിരുന്നു.  എരവട്ടൂർ കനാൽ മുക്കിൽ ഒരാഴ്ച മുൻപു ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത സംഭവത്തിൽ ഗിരീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ...
By : admin
Events
No results found.
2016-09-14   തിരുവോണം - ബാങ്ക് അവധി
2016-09-16   ഗുരു ജയന്തി - ബാങ്ക് അവധി
2016-09-19   തിങ്കൾ - സ്‌കൂൾ തുറക്കുന്നു
2016-09-21   (ബുധൻ) ഗുരു സമാധി - ബാങ്ക് അവധി
Recent 'Tips And Tricks'
2015 Jan 08
പച്ചക്കറികള്‍ക്കു തീവിലയാണ്‌. തൊട്ടാല്‍ പൊളളും. അരമനസ്സുവെച്ചാല്‍ മതി. വിലക്കയറ്റത്തില്‍ നിന്ന്‌ അല്‍പ്പം ആശ്വാസം നേടാം. എല്ലാവര്‍ക്കും വീട്ടില്‍ അത്യാവശ്യമാണ്‌ പച്ചക്കറി. ദിവസേന വേണം. വിപണിയില്‍ നിന്ന്‌ വന്‍വില കൊടുത്തു വാങ്ങുന്ന പച്ചക്കറി അപ്പാടെ വിഷമയമാണ്‌. അരമണിക്കൂറെങ്കിലും വിനാഗിരി ചേര്‍ത്ത വെളളത്തില്‍ ഇട്ടുവെച്ചാലേ ഉപയോഗിക്കാനാകൂ എന്ന പ്രശ്‌നവുമുണ്ട്‌. എന്നാല്‍ കീടനാശിനികള്‍ തളിക്കാത്ത പച്ചക്കറികള്‍ വീട്ടിലുണ്ടാക്കിയാല്‍ ആരോഗ്യവും കേടാകില്ല, പോക്കറ്റും ചോരില്ല. വീടിനു ചുറ്റും സ്‌ഥലമുള്ളവര്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയില്ലെങ്കില്‍ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്‌. കുറഞ്ഞത്‌ ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സ്‌ഥലമായാല്‍ നന്ന്‌. വളരെക്കാലത്തേക്കു വിളവു തരുന്ന കറിവേപ്പ്‌, ...
By : admin
2014 Dec 16
അലര്‍ജിയുടെ വിഷമതകള്‍ കൊണ്ട് വലയേണ്ടി വരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്‍ജിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജി യുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാ റില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ ...
By : admin
2014 Dec 04
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം. പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, ...
By : Guest
2014 Dec 04
മൂത്രത്തില്‍ കല്ല്‌ മൂലം ഉണ്ടാകുന്ന കഠിന വേദന കുറയ്‌ക്കാനും കല്ല്‌ വീണ്ടും ഉണ്ടാകുന്നത്‌ തടയാനും പ്രകൃതി ചികിത്സാ മാര്‍ഗങ്ങള്‍ സഹായകരമാണ്‌ പരിഷ്‌കൃതമനുഷ്യനെ സംബന്ധിച്ചിടത്തോളം സര്‍വ്വസാധാരണമായ ഒരു രോഗമാണ്‌ മൂത്രാശയക്കല്ല്‌. പലവിധ കാരണങ്ങള്‍ ഈ രോഗത്തിന്‌ ഹേതുവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും നൂറ്‌ ശതമാനവും സംതൃപ്‌തിദായകമായ ഒരു കാരണമോ മറുപടിയോ ആധുനികശാസ്‌ത്രം നല്‍കുന്നില്ല. അച്‌ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ ഈ രോഗത്തിന്റെ പ്രവണത ഉണ്ടെങ്കില്‍ ആ കുടുംബത്തിലെ മറ്റ്‌ അംഗങ്ങള്‍ക്കും രോഗസാദ്ധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയിലോ അല്ലെങ്കില്‍ ഉഷ്‌ണക്കൂടുതലുള്ള സ്‌ഥലങ്ങളിലോ ജോലിചെയ്യുന്നവര്‍ക്ക്‌ ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായി ഈ രോഗം വരാം. മൂത്രത്തിലെ ഖരമാലിന്യങ്ങള്‍ ...
By : Guest

Real Estate
Post Your Ad

perambraonline Visitors